
കൊല്ലം: മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫ് (25) ആണ് മരിച്ചത്. കടക്കൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച അൽത്താഫ് തിരുവനന്തപുരത്തു സോളാറിൻ്റെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെയാണ് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയത്.
Be the first to comment