റെയിൽവേ സ്റ്റേഷനുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: റെയിൽവേ സ്റ്റേഷനുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ സ്റ്റേഷനിൽ ഭീതി പരത്തിയത്.

അങ്കമാലി ഫയർഫോഴ്സും പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തിയിരുന്നു. ടവറിന് മുകളിൽ കയറി നിന്ന് അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവിൽ ഫയർഫോഴ്സും റെയിൽവേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*