വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ

കോട്ടയം: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിപ്പേരുള്ള സുരേഷ് കെ വിയാണ് അറസ്റ്റിലായത്. അനധികൃതമായി വിദേശമദ്യം വില്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുട‍ർന്നാണ് പോലീസ് ഇയാളുടെ വീട്ടിൽ എത്തിയത്.

പരിശോധനയിൽ ഏഴ് ലിറ്റർ വിദേശ നിർമ്മിത വിദേശമദ്യവും ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെ 17 ലിറ്റ‍ർ വിദേശമദ്യം കണ്ടെടുത്തു. മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാലം സുരേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*