കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി, പ്രതി പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പിൽ കുത്തേറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലിജോയുടെ മാതൃ സഹോദരൻ മുതുകാട്ടിൽ ജോസ് കുഞ്ഞ് എന്ന ജോസ് പോലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരും. ജോസ് മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതേയുള്ളൂ.

കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. വെട്ടിപ്പറമ്പിൽ വെച്ച് ഇരുവരും വാക്ക് തർക്കത്തിൽ ഏർപെടുകയും ജോസ് ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. തുടർന്ന് കത്തിയുമായി നടന്ന് പോയ ജോസിനെ പോലീസ് പിടികൂടുകയായിരുന്നു. ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപെട്ടു. 

Be the first to comment

Leave a Reply

Your email address will not be published.


*