കൊല്ലം : പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂര്‍ കല്ലുംതാഴം പണ്ടാരത്തുവിള വീട്ടില്‍(കട്ടവിള) ലൈജു(38)വാണ് മരിച്ചത്. ശക്തികുളങ്ങര ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പെണ്‍സുഹൃത്തിന്റെ വീടിനുസമീപമെത്തി തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ലൈജുവിനെ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നുമണിയോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ശക്തികുളങ്ങര പോലീസ് കേസെടുത്തു.
Be the first to comment