എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ

കൊച്ചി: എറണാകുളം കാലടിയിൽ ലഹരി പദാർത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ്  എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ  ലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കാലടി എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*