സ്കൂളിലെ കൗൺസലിങ്ങിനിടയിലെ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ഏറ്റുമാനൂർ: സ്കൂളിലെ കൺസലിങ്ങിൽ പീഢന വിവരം പുറത്ത്. പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏറ്റുമാനൂർ പുന്നത്തുറ മുല്ലക്കുഴിയിൽ രാകേഷിനെ(19)യാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തു പറയുകയും ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ എസ്ഐ പ്രശോഭ് കെ.കെ, എഎസ്ഐ ഷാജിമോൻ, സിപിഒമാരായ സജി പി.സി, അനീഷ് ഇ.എ.
എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*