എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

മലപ്പുറം: മയക്കുമരുന്നു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. താനൂർ പൊലീസിന്‍റെ കസ്റ്റഡിൽ ഇരുന്ന തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്. 

ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു 4 പേർക്കൊപ്പമാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*