വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസുകാരെ ആക്രമിച്ചു; സംഭവം കൊടുങ്ങല്ലൂരിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പോലീസിനെ ആക്രമിച്ചത്. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടർന്നാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൊട്ട് പിന്നാലെ കാറിലെ സഹയാത്രികനായിരുന്ന രാഹുൽ ഉദ്യോഗസ്ഥരോട് തർക്കത്തിൽ ഏർപ്പെടുകയും പോലീസുകാരനെ ആക്രമിക്കുകയും ആയിരുന്നു.

സിപിഒ ഷെമീറിനെ കഴുത്തിന് പിടിച്ച് മർദ്ദിച്ച പ്രതി പോലീസ് ജീപ്പിന്റെ ചില്ലും അടിച്ച് തകർത്തു.
ഇന്നലെ രാത്രി നടന്ന സംഭവത്തിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*