വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടിത്താനം റൗണ്ടാനയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ജ്വാല തെളിയിച്ചു

ഏറ്റുമാനൂർ: യൂത്ത് കോൺഗ്രസ്‌ പട്ടിത്താനം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിത്താനം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പുന:സ്ഥാപിക്കുക,ബൈപ്പാസ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കുക,PWD അനാസ്ഥ അവസാനിപ്പിക്കുക,മനുഷ്യ ജീവന് വില നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടിത്താനം റൗണ്ടാനയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ജ്വാല തെളിയിച്ചു. യോഗത്തിൽ വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ജി ഹരിദാസ് ഉത്ഘാടനം നിർവഹിച്ചു.

സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബിജു കൂമ്പിക്കൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെയിംസ് തോമസ്, സനിൽ കാട്ടാത്തി, വിപിൻ വത്സൻ, ജിബിൻ വല്ലേരി, സുബിൻ സാബു, വർക്കി ജോയി പുവംനിൽക്കുന്നതിൽ, വി.എസ് വിശ്വനാഥൻ, ബിജു വലിയമല, രജിത ഹരികുമാർ, ഗോപൻ പാടകശ്ശേരി, ഹരികുമാർ ചെമ്മുണ്ടവള്ളിയിൽ, കെ.സി കുര്യാക്കോസ്, ജോജോ മുകളേൽ, ഷിജോ ലുക്കോസ്, ബോസ്കോ മുകളേൽ, വിനോദ്,ജസ്റ്റിൻ, ആദിത്യൻ, സജു, ജോബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*