
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് പുന:സ്ഥാപിക്കണമെന്നും, പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിൽസ നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന പാവങ്ങളായ രോഗികളുടെ കയ്യിൽ പണം ഇല്ലെങ്കിൽ മരിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ , ഡി.സി.സി ജനറൽ സെക്രട്ടറി എം മുരളി ആർപ്പൂക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോബിൻ തെക്കേടം പ്രസംഗിച്ചു.







Be the first to comment