യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ്; സ്റ്റേ നീക്കി കോടതി

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കി. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹർജി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. ഇതോടെ ഓൺലൈനായുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി യൂത്ത് കോൺഗ്രസിന് മുന്നോട്ട് പോകാം.

ഹർജി പരിശോധിച്ച് തിരഞ്ഞെടുപ്പ് നിർത്തി വയ്ക്കാനും ഭരണഘടന ഹാജരാക്കാനും പ്രിൻസിപ്പൽ മുനിസിഫ് മജിസ്ട്രേറ്റ് ടി ആൻസി ഉത്തരവിട്ടെങ്കിലും ഓൺലൈൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാസാക്കിയ പ്രമേയമാണ് യൂത്ത് കോൺഗ്രസ് ഹാജരാക്കിയത്. 

ആറ് ലക്ഷത്തിൽ പരം അംഗങ്ങൾ ഇതിനകം ഓൺലൈൻ വോട്ടിംഗിന്റെ ഭാഗമായിട്ടുണ്ട്. സ്റ്റേ പിൻവലിച്ചതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നിർത്തി വച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*