കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധം

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്  നേരെ യൂത്ത് കോണ്‍ഗ്രസ്  കരിങ്കൊടി വീശി പ്രതിഷേധിച്ചു. പിപിഇ കിറ്റ്  ധരിച്ചെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കര്‍ഷക സംഘം സംസ്ഥാന സമ്മേളന ഉദ്ഘാടന വേദിയില്‍ നിന്ന് മുഖ്യമന്ത്രി തിരികെ പോകുന്നതിനിടെ കോട്ടയം ഡിസിസി ഓഫീസിന് സമീപമാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിക്കെതിരെ ആയിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ഇവര്‍ കരിങ്കൊടി ഉയര്‍ത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.  

Be the first to comment

Leave a Reply

Your email address will not be published.


*