വയനാട്ടിലെ ദുരിതബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെച്ച് യൂത്ത് കോൺഗ്രസ്

വയനാട്ടിലെ ദുരിതബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെച്ച് യൂത്ത് കോൺഗ്രസ്. വാടക വീട് സ്വമേധയാ കണ്ടെത്തി അഞ്ച് കുടുംബങ്ങൾക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചുനൽകി. ചൂരൽമല സ്വദേശിയായ അനിൽ കുമാറിന്റെ കുടുംബത്തിന് അമ്മയടക്കം അഞ്ചുപേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടമായത്. ആശുപത്രിയിൽ നിന്നും മടങ്ങിയ അനിൽ കുമാറും അനിയൻ അനീഷും സ്വമേധയാ വാടക വീട് കണ്ടെത്തി.

അവിടേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ യൂത്ത് കോൺഗ്രസ് എത്തിച്ചു. കട്ടിൽ, കിടക്ക, അലമാര, ടീപ്പോ, ഡൈനിങ്ങ് ടേബിൾ, കുക്കർ, പത്രങ്ങൾ എന്നിവയെല്ലാം വീട്ടിലെത്തി. ആശുപതിവിട്ടുവരുന്നവർക്ക് ക്യാമ്പുകളിൽ കിടക്കാൻ പ്രയാസമുണ്ട് പലർക്കും മുറിവുകൾ ഉണങ്ങി വരുന്നതേയുള്ളു. 50 വാടക വീടുകളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിക്കുകയെന്നാണാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

‘യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങൾക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്കൂൾ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി. ഇത് ഒരു കുടുംബത്തിൽ 5 പേർ മരണപ്പെടുകയും 2 പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അനിൽകുമാറിന്റെ വീടാണ്… നിങ്ങൾക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ’ എന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്

വീടൊരുക്കി യൂത്ത് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങൾക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്കൂൾ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി. ഇത് ഒരു കുടുംബത്തിൽ 5 പേർ മരണപ്പെടുകയും 2 പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അനിൽകുമാറിന്റെ വീടാണ്… നിങ്ങൾക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ.

Be the first to comment

Leave a Reply

Your email address will not be published.


*