കോഴിക്കോട്: യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്ത മുന്‍ ഹരിത നേതാക്കള്‍ക്കെതിരായ ലീഗ് നേതാവ് നൂര്‍ബിന റഷീദിൻ്റെ പരാമര്‍ശം തള്ളി യുവനേതാവ് ഫാത്തിമ തെഹ്‌ലിയ. മാപ്പുപറഞ്ഞിട്ടല്ല യൂത്ത് ലീഗിലേക്ക് ഹരിത നേതാക്കളെ തിരിച്ചെടുത്തതെന്നും മാപ്പുപറയേണ്ട സാഹചര്യമില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. പരസ്പരം മനസ്സിലാക്കലാണ് നടന്നതെന്നും ഫാത്തിമ പറഞ്ഞു. ഹരിത വിവാദം പാര്‍ട്ടിക്ക് വലിയ പരിക്കുണ്ടാക്കിയെന്നും തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ നേതാക്കള്‍ ഉപേക്ഷിക്കണമെന്നുമാണ് നൂര്‍ബിദ റഷീദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
ഇസ്ലാമിക് ഫെമിനിസം തലയിലുള്ളവര്‍ ലീഗ് വിരുദ്ധരാണ്. ലീഗ് നേതാക്കളെ സ്ത്രീ വിരുദ്ധരായി ചിത്രീകരിച്ചവരാണ് ഹരിത നേതാക്കള്‍. പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിൻ്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഇവര്‍ കടന്നുവന്നിരിക്കുന്നത്.’ അടുക്കള ലീഗെന്ന്’ ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഫെമിനിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും മുസ്ലിം പെണ്‍കുട്ടികള്‍ ഇനി വരാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Be the first to comment