മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. സിപിഐഎം നേതാവ് പ്രമോദ് കോട്ടൂളി ചെറിയ കണ്ണി മാത്രം. കോഴിക്കോട് മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നു.
അതിൻ്റെ തലപ്പത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്.കേസ് ഒതുക്കി തീർക്കാൻ ആണ് ശ്രമിക്കുന്നത്. മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നതിൽ പലരും അതൃപ്തരാണ്. 22 ലക്ഷം രൂപ തിരിച്ച് കൊടുത്തത് പ്രമോദ് അല്ല. മറ്റാരാണ് പണം കൊടുത്തത് എന്ന് കണ്ടെത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന പി കെ ഫിറോസ് പറഞ്ഞു.
അതേസമയം തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തുടർച്ചയായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഒരാവശ്യവുമില്ലാതെ തുടർച്ചയായി എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ല എന്ന് ബോധ്യപ്പെട്ടാൽ നുണപ്രചാരണം നടത്തിയവർ തിരുത്താനും തയാറാകുന്നില്ല. ജനങ്ങൾക്ക് എന്നെ നന്നായി അറിയാം. ഈ രീതി അന്യായമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Be the first to comment