ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്; വീഡിയോ

എറണാകുളം തൃപ്പുണിത്തറയിൽ യുവാവ് ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീ ഏജൻസീസില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു.  വ്യക്തിവൈരാ​ഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയില്‍ എത്തി തീയിട്ടത്. നഗരത്തില്‍ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ്  പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്. ഇയാളുടെ പ്രവർത്തിയിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു. 

മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. ഇങ്ങനെയുള്ള കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്ന് ഇയാള്‍ വീഡിയോയില്‍ ചോദിച്ചിരുന്നു. അതിക്രമം നടക്കുമ്പോൾ തൊഴിലാളികളും ലോട്ടറി വാങ്ങാൻ എത്തിയവരും സ്ഥാപനത്തിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ ഇവർ ഇറങ്ങി ഓടി. രാജേഷ്ന്ന് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*