യുട്യുബേഴ്സിനായി പുതിയ എഐ ടൂൾ അവതരിപ്പിച്ച് കമ്പനി. യുട്യൂബ് ഉള്ളടക്കം ഏതു ഭാഷയിലുള്ളതാണെങ്കിലും വിഡിയോകൾ ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യാൻ കഴിയുന്ന എഐ ടൂളാണ് അവതരപ്പിച്ചിരിക്കുന്നത്. നിലവിൽ, പാചക വിഡിയോകൾ, ടെക് വിഡിയോകൾ പോലുള്ള വിജ്ഞാനാധിഷ്‌ഠിത ഉള്ളടക്കങ്ങൾക്കാണ് ഈ പുതിയ ടൂൾ ലഭിക്കുക.
ഗൂഗിൾ ജെമിനിയുടെ കഴിവുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എഐ സിസ്റ്റം വീഡിയോയുടെ യഥാർത്ഥ ഓഡിയോ ട്രാക്ക് വിശകലനം ചെയ്ത് അത് ടെക്‌സ്‌റ്റിലേക്ക് മാറ്റുകയും ചെയ്യുന്നു. ടെക്സ്റ്റ്-ടു-സ്പീച്ച് മോഡൽ ഉപയോഗിച്ചാണ് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്. നിലവിൽ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, മാൻഡരിൻ എന്നിവയുൾപ്പെടെ 20-ലധികം ഭാഷകളിലേക്കാണ് ഡബ്ബിങ് ടൂൾ ലഭ്യമായിട്ടുള്ളത്.
ബീറ്റാ ടെസ്റ്റിന്റെ ഭാഗമായി കുറച്ച് ഉപഭോക്താക്കൾക്ക് എഐ വിഡിയോ ഡബ്ബിങ് ഫീച്ചർ നിലവിൽ ലഭ്യമാണെങ്കിലും ഭാവിയിൽ കൂടുതൽ പേരിലേക്ക് ഫീച്ചറിന്റെ ലഭ്യത വ്യാപിപ്പിക്കാൻ യുട്യൂബ് പദ്ധതിയിടുന്നു. അതേസമയം യുട്യൂബ് പുതിയ പ്ലെ സംതിങ് ഫീച്ചറിൻറെ ടെസ്റ്റിങിലാണ്. ഈ ഫീച്ചർ യൂട്യൂബിലെ സജസ്റ്റ് ചെയ്ത വിഡിയോകൾ പ്ലെ ചെയ്യാൻ സഹായിക്കും. യൂട്യൂബ് ആപ്പിൻറെ ബീറ്റ വേർഷനിൽ പ്ലെ സംതിങ് ഓപ്ഷൻ ഫ്ലോട്ടിങ് ആക്ഷൻ ബട്ടൻറെ സഹായത്തോടെ പ്രവർത്തിക്കാൻ സഹായിക്കും. യൂട്യൂബ് ഷോർട്ട്സിന് സമാനമായ വിഡിയോ പ്ലെയർ ആയി തോന്നുമെങ്കിലും പ്ലെ സംതിങ് ബട്ടൺ ഉപയോഗിച്ച് സാധാരണ യൂട്യൂബ് വീഡിയോകളും അതേ പോർട്രൈറ്റിൽ പ്ലേ ചെയ്യുന്നു.
Be the first to comment