യുവദീപ്തി എസ് എം വൈ എം അതിരമ്പുഴ ഫൊറോനയുടെ പ്രവർത്തനവർഷം “കാമിനോ 2024 ” ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ: യുവദീപ്തി എസ് എം വൈഎം അതിരമ്പുഴ ഫൊറോനയുടെ പ്രവർത്തനവർഷം “കാമിനോ 2024 ” ഉദ്ഘാടനം അതിരമ്പുഴ ഫൊറോനാ വികാരി ഫാ.ഡോ ജോസഫ് മുണ്ടകത്തിൽ നിർവ്വഹിച്ചു. അതിരമ്പുഴ സെന്റ് അലോഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യുവദീപ്തി ഫൊറോനാ പ്രസിഡന്റ്‌ ജോസ് വിൻസിൻ്റ് അധ്യക്ഷത വഹിച്ചു. എസ് എം വൈഎം ഗ്ലോബൽ ഡയറക്ടർ ജേക്കബ് ചക്കാത്തറ മുഖ്യപ്രഭാഷണം നടത്തി. യുവദീപ്തി എസ് എം വൈഎം ഡയറക്ടർ ജോബിൻ ആനക്കലുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തപ്പോൾ

ഫൊറോനാ ഡയറക്ടർ ഫാ.നവീൻ മാമ്മൂട്ടിലിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈഎം ഡയറക്ടർ ജോബിൻ ആനക്കലുങ്കൽ ഹാരം അണിയിച്ച് പുതിയ ഭാരവാഹികളെ സ്വീകരിച്ചു. ഔസേപ്പ് പിതാവിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ജോസഫ് നാമധാരികൾ ആയിട്ടുള്ളവരും അതിരമ്പുഴ ഫൊറോനാ വികാരി ജോസഫ് മുണ്ടകത്തിൽ അച്ചനും ചേർന്ന് കേക്ക് മുറിച്ചു.

യുവദീപ്തി ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ്‌ ജോയൽ ജോൺ റോയി, ഫൊറോനാ ആനിമേറ്റർ സി. റോസ് കുന്നത്ത്പുരയിടം, മുൻ ഫൊറോനാ പ്രസിഡന്റ്‌ ജിജോ റോയി എന്നിവർ പ്രസംഗിച്ചു. 2023 ഭരണസമിതിയുടെ നന്ദിപ്രകാശനവും മുൻഭാരവാഹികൾക്ക് സ്നേഹോപഹാരം നൽകുകയും ചെയ്തു. ഫൊറോനാ ജനറൽ സെക്രട്ടറി മിഷാൽ പി ബിജു സ്വാഗതവും ഫൊറോനാ ഡെപ്യൂട്ടി പ്രസിഡന്റ്‌ ജൂലിയാ ഷാജി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് വിവിധ യൂണിറ്റ്കൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*