ആദ്യമായി തന്റെ കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഭാര്യ ഹേസല്‍ കീച്ചിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവരാജ് പങ്കുവച്ചത്. ഫാദേഴ്സ് ഡേയിലാണ് തങ്ങളുടെ ലോകത്തേക്ക് കുഞ്ഞുമകനെ സ്വാഗതം ചെയ്തത്. ഓറിയോണ്‍ കീച്ച് സിംഗ് എന്നാണ് കുഞ്ഞിന് യുവിയും കുടുംബവും നല്കിയ പേര്. നിന്റെ ഓരോ പുഞ്ചിരിയിലും കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേരെഴുതിയ പോലെ’. യുവരാജ് ട്വീറ്റില്‍ കുറിച്ചു. ഇതാദ്യമായാണ് യുവരാജ് സിംഗ്- ഹേസല്‍ കീച്ച് ദമ്പതികള്‍ കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുന്നത്. ജനുവരി 25നാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച വിവരം യുവരാജ് അറിയിച്ചത്. യുവിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഫാദേഴ്സ് ഡേ ആശംസക്കൊപ്പം ഹേസലും പങ്കുവച്ചിട്ടുണ്ട്.
Related Articles
![](https://www.yenztimes.com/wp-content/uploads/2024/05/sanju-pant-326x245.jpg)
Sports
സഞ്ജുവിനേക്കാള്‍ യോഗ്യത റിഷഭ് പന്തിന് ; യുവരാജ് സിംഗ്
ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കരുതെന്ന് മുന്‍ താരം യുവരാജ് സിംഗ്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പം സഞ്ജുവിനെയും ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് രാജസ്ഥാന് […]
Be the first to comment