സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ; ഇന്ത്യൻ ബൗളിം​ഗ് കോച്ച് സാധ്യത

ന്യൂഡൽഹി: ഇന്ത്യൻ പരിശീലകനായി ​ഗൗതം ​ഗംഭീർ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പിന്നാലെ സപ്പോർട്ടിംഗ് സ്റ്റാഫിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകനെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻ പേസർമാരായ സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ഇവരിലൊരാൾ ഇന്ത്യൻ ടീമിന്റെ ബൗളിം​ഗ് പരിശീലകനാകുമെന്ന് പറയുകയാണ് പാകിസ്താൻ മുൻ താരം ​കമ്രാൻ അക്മൽ.

താനും ​ഗംഭീറും ഇപ്പോഴും മികച്ച സുഹൃത്തുക്കളാണ്. ഒരുപാട് കാലം ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. രാഹുൽ ദ്രാവിഡ് മാറുമ്പോൾ ​ഗംഭീറിനേക്കാൾ മികച്ച പരിശീലകനായി മറ്റാരുമില്ല. ഇന്ത്യൻ ടീമിന് വിദേശ പരിശീലകരെ വേണമെന്ന് തനിക്ക് തോന്നുന്നില്ല. ഈയൊരു സാഹചര്യത്തിൽ ​ഗംഭീറിനേക്കാൾ മികച്ചൊരു പരിശീലകനെ ഇന്ത്യൻ ടീമിന് ലഭിക്കില്ലെന്ന് കമ്രാൻ അക്മൽ പറഞ്ഞു.

ഐപിഎല്ലിൽ ഗംഭീറിന് കീഴിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മികച്ച പ്രകടനം നടത്തി. പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കി. ഇന്ത്യൻ പരിശീലകനായി ​ഗംഭീർ എത്തിയാൽ ബൗളിം​ഗ് കോച്ചായി സഹീർ ഖാനെയോ ആശിഷ് നെഹ്റയെയോ തിരഞ്ഞെടുക്കാമെന്ന് കമ്രാൻ അക്മൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*