സ്വിഗ്ഗിക്ക് പുറമേ സൊമാറ്റോ ജീവനക്കാരും സമരത്തിലേക്ക്

എറണാകുളം ജില്ലയിലെ സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരത്തിന് പിന്നാലെ സോമാറ്റോ ജീവനക്കാരും സമരത്തിലേക്ക്. മിനിമം വേതന നിരക്ക് വര്‍ധന ഉൾപ്പടെ ലേബര്‍ കമ്മീഷന്‍ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ ഒരുമിച്ചുള്ള സമരം വേണമെന്നാണ് വിലയിരുത്തല്‍. മൂന്നാം ദിവസവും തുടരുന്ന സ്വിഗ്ഗി ജീവനക്കാരുടെ സമരം നഗരത്തിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തെ സാരമായി ബാധിച്ചു.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാര്‍ക്ക് മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ഉന്നയിച്ചാണ് സ്വിഗ്ഗി വിതരണക്കാര്‍ സമരം തുടങ്ങിയത്. ലേബര്‍ കമ്മീഷണറുമായുള്ള ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം അനിശ്ചിത കാലമായി നീട്ടി. സ്വിഗ്ഗി വിതരണക്കാര്‍ കൊച്ചിയില്‍ സമരമിരിക്കുമ്പോഴും സൊമാറ്റോ വിതരണക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരുമിച്ചുള്ള സമരം കൊണ്ട് മാത്രമെ ഫലമുണ്ടാകൂ എന്ന വിലയിരുത്തലിലാണ് സൊമാറ്റോ വിതരണക്കാരും സമരത്തിന് ആലോചിക്കുന്നത്.

ഉപഭോക്താക്കളില്‍ നിന്നു മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. ഇന്ധന വില കുതിച്ചുയര്‍ന്ന ഘട്ടത്തിലൊന്നും നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കില്‍ വിതരണം ലാഭകരമല്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*