കോട്ടയം: ‘സോണൽ ഹാൻഡ്‌സ് ഓൺ സ്പൈൻ 23 ‘ ന്യൂറോസർജറി ഡോക്ടർമാർക്കായുള്ള പ്രവൃത്തി പരിചയ ക്ലാസിന് കോട്ടയം മെഡിക്കൽ കോളേജിൽ തുടക്കമായി.
കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ശങ്കർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം മേധാവി ഡോ. ആൻ ജോർജ്ജ്, കോട്ടയം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി ഡോ. റ്റി ആർ രാധ എന്നിവർ പ്രസംഗിച്ചു. കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണൻ സ്വാഗതവും ചീഫ് കോഡിനേറ്റർ ഡോ. വിനു വി ഗോപാൽ നന്ദിയും രേഖപ്പെടുത്തി.
ഡോ. സഞ്ജയ് ബിഹാരി, ഡോ. സജേഷ് കെ മേനോൻ ( അമൃത ആശുപത്രി, എറണാകുളം ) , ഡോ. കെ കൃഷ്ണകുമാർ (ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം) , ഡോ. ആർ അജിത് (കിംസ് ആശുപത്രി , തിരുവനന്തപുരം) ,ഡോ. എൽ എസ് ജ്യോതീഷ് കോട്ടയം എന്നിവർ ക്ലാസുകൾ നയിക്കും.
ന്യൂറോളജിക്കൽ ഓഫ് ഇന്ത്യയും, കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി ,അനാറ്റമി വിഭാഗങ്ങളും സംയുക്തമായാണ് പ്രവർത്തി പരിചയ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂറോ സർജറി ഡോക്ടർമാർക്കായുള്ള പ്രവൃത്തി പരിചയ ക്ലാസിൽ കേരളത്തിന്റെ അകത്തും പുറത്തുനിന്നുമായി ഇരുപതോളം വിദഗ്ദ ഡോക്ടർമാർ പങ്കെടുക്കും. ക്ലാസ് ശനിയാഴ്ച സമാപിക്കും.
Be the first to comment