ആപ്പുകൾ പണിമുടക്കിയപ്പോൾ സക്കർബർഗിന് നഷ്ടമായത് വമ്പൻ തുകയാണ്

ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ചെറുതായിട്ടൊന്ന് പണിമുടക്കിയതേയുള്ളൂ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നഷ്ടമായത് വമ്പൻ തുകയാണ്. ആപ്പുകൾ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമായപ്പോൾ 3 ബില്യൺ ഡോളർ അഥവാ 24000 കോടി രൂപയാണ് സക്കർബർഗിന് നഷ്ടമായത്. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചികയിൽ സക്കർബർഗിൻ്റെ ആസ്തി ഒരു ദിവസം കൊണ്ട് 2.79 ബില്യൺ ഡോളർ കുറഞ്ഞ് 176 ബില്യൺ ഡോളറായി.

എന്നാൽ ലോകത്തിലെ നാലാമത്തെ സമ്പന്നൻ എന്ന സ്ഥാനം അദ്ദേഹം നിലനിർത്തി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവയ്ക്ക് പുറമേ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ചില തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതാദ്യമായല്ല മെറ്റ പ്ലാറ്റ്ഫോമുകള്‍ പണിമുടക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാലോടെയാണ് രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടത്.

അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആവുകയായിരുന്നു. യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് പാലിക്കുന്നതിന് ബിഗ് ടെക് കമ്പനികൾക്കുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് തകരാർ സംഭവിച്ചത്. മൊബൈല്‍ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തില്‍ തടസ്സം നേരിട്ടു. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പാസ്‌വേര്‍ഡ് തെറ്റാണെന്ന് നോട്ടിഫിക്കേഷന്‍ വന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രശ്‌നം പരിഹരിച്ച് ആപ്പുകള്‍ പഴയപടിയായി.

Be the first to comment

Leave a Reply

Your email address will not be published.


*