സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നു മാത്രം ഉണ്ടായത്. മെയ് മാസത്തെ ഏറ്റവും വലിയ
വിലക്കുറവിൽ നിന്നാണ് സ്വർണ വില കയറിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,040 രൂപയായി. ഇന്നലെ 560 രൂപയായിരുന്നു ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ഒരാഴച്ചയ്ക്കിടയിൽ രണ്ട് തവണ
മാത്രമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം നടന്നത്. 20 രൂപയുടെ വർധനവാണ് ഒരുഗ്രാം സ്വർണത്തിൽ ഉണ്ടായത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4630 രൂപയായി.
Be the first to comment